Header Ads

എം ഐ യുടെ പുതിയ ലോഞ്ച് സെപ്തംബര് 5 നു

സെപ്തംബര് 5 നു ഒരു പുതിയ ലോഞ്ചിന്   കാത്തിരിക്കൂ എന്നു Mi വെബ്സൈറ്റ് ടീസ് ചെയ്യുന്നുണ്ട്. ചൈനയിൽ ഒരു മാസം മുൻപ് അവതരിപ്പിച്ച Mi5x ആയിരിക്കും ആ ഫോൺ എന്നാണ് ഒട്ടുമിക്ക ടെക്ക് വെബ്സൈറ്റുകളും ഊഹിച്ചിരുന്നത്. പക്ഷെ തികച്ചും പുതിയ ഒരു സീരീസ് ഫോൺ ആയിരിക്കും ഇതെന്നാണ് ഇപ്പോഴത്തെ റൂമേഴ്‌സ്. 
MI 5X


Mi 5x നെ ആധാരമാക്കി mi യുടെ സ്കിൻ അഥവ യൂസർ ഇന്റർഫേസ് ആയ miui ഇല്ലാതെ ഗൂഗിളിന്റെ പ്യുവര് ആൻഡ്രോയിഡ് ആയിരിക്കും A1 ഇൽ ഉണ്ടാകുക . ഇതിന്റെ ഒരു അഡ്വാൻറേജ് ഗൂഗ്ൾ സോഫ്റ്റ് വെയർ അപ്ഡേറ്റ് പെട്ടെന്ന് ലഭിക്കും എന്നതാണ് . പിന്നെ അഡിഷണൽ സ്കിൻ ഇല്ലാത്തതു കാരണം കൂടുതൽ റെസ്പോൻസിവ് ആയിരിക്കും ഇന്റർഫേസ് .

mi 5x


Snapdragon 625 4ജിബി രാം 32/64ജിബി മെമ്മോറി ആയിരിക്കും , പിക്സിൽ സൈസ് കൂടിയ 12 മെഗാപിക്സൽ ഇരട്ട ക്യാമറ ആകാൻ ചാൻസ് ഉണ്ട് . മിക്കവാറും imx386 ആയിരിക്കും സെൻസർ . ഇതു കുറഞ്ഞ വെളിച്ചത്തിൽ നല്ല പെർഫോമൻസ് നൽകും.
നോട്ട് 4 മായി കോംപായർ ചെയ്യുമ്പോൾ കാമറ ബെറ്റർ ആയിരിക്കും പക്ഷെ ബാറ്ററി 3080 mAh ഉണ്ടാകാൻ ചാൻസ് ഉള്ളു. ഇതു നോട്ട്4 ഇന്റെ 4100 ഇന്റെ ബാറ്ററി താരതമ്യം ചെയ്താൽ കുറവാണു.

 Mi നോട്  4 ഇൽ നിന്നു കാമറ ഒഴിച്ചാൽ കാര്യമായ അപ്ഗ്രേഡ് ആയിരിക്കുകയില്ല . ബെറ്ററി പെർഫോമൻസ് വേണ്ടവർക്ക് പ്രത്യേകിച്ചും
. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒരു ഓപ്ഷൻ ആകാൻ ചാൻസ് ഉണ്ട്. ഇരട്ട കാമറ dslr പോലുള്ള ബൊക്കെ അഥവാ ബാക് ഗ്രൗണ്ട് ബ്ലർ ഉള്ള ചിത്രങ്ങൾ എടുക്കാൻ സഹായകമാകും 16000 തിന്റെ അടുത്തായിരിക്കാം വില എന്നുള്ള ഊഹാപോഹങ്ങളും ഉണ്ട്. കാമറ പെർഫോമൻസ് ഉണ്ടെങ്കിൽ അടുത്ത ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കും mi A1

No comments:

Powered by Blogger.