Header Ads

മൊബൈൽ കാമറ പെർഫോമൻസ് , മെഗാപിക്സലിൽ അല്ല കാര്യം

ഒരു പുതിയ ഫോൺ കാണുമ്പോളും ആദ്യം വരുന്ന ചോദ്യങ്ങൾ മിക്കവാറും ഇവ ആയിരിക്കും ..ലാഗ് ഉണ്ടോ ? ബാറ്ററി എങ്ങനുണ്ട് ? കാമറ നല്ലതായാണോ ? റാമും റോമും എത്ര ഉണ്ട് ? ഇ പറഞ്ഞ ഫീച്ചേർസ് ആണ് നമ്മൾ ഫോണിൽ കൂടുതലും നോക്കുന്നത്. ഒന്നോ രണ്ടോ കൊല്ലം മുൻപ് മുപ്പതും നാല്പതും ആയിരം വിലവന്നിരുന്ന ഫോണുകളിൽ ലഭിച്ചിരുന്ന ബാറ്ററി , പ്രോസിസോർ ,മെമ്മറി പെർഫോമൻസ് എന്നിവ ഇപ്പോൾ 7000 മുതൽ മുകളിൽ ഉള്ള ഫോണുകളിലും ലഭിച്ചു തുടങ്ങി. 32 ജിബി മെമ്മറി സർവ്വസാധാരണമായി, 64 ജിബി ഫോണുകൾ വെറും 13000 രൂപയ്ക്കു ലഭിചു തുടങ്ങി. വിലകുറഞ്ഞ ഫോണുകളും ലാഗ് ചെയ്യാതെ ആയി. ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ പ്രവൃത്തിക്കാൻ തക്ക ശേഷി ഉള്ളതായിമാറി. പക്ഷെ ഒരു കാര്യം മാത്രം ഇപ്പോഴും പ്രീമിയം മൊബൈലുകളുടെ കുത്തക ആയി ഇരിക്കുന്നു, കാമറ പെർഫോമൻസ് .

രണ്ടു കാര്യങ്ങളാണ് കാമറ പെർഫോമൻസിനെ സ്വാധീനിക്കുന്നത് സെൻസറിലേ പിക്‌സ്‌ലിന്റെ വലുപ്പം പിന്നെ സോഫ്റ്റിവെയർ . ആപ്പിളിന്റെ കേവലം 8എംപി ഉള്ള ഫോണുകൾ 16 എംപി യുടെയും 23എംപിയുടെയും ഫോണുകളെക്കാൾ നല്ല കാമറ പെർഫോമൻസ് കാഴ്ചവെക്കുന്നത് അവയുടെ സെൻസർ പിക്സൽ വലുപ്പം 1.5 മൈക്രോൺ ഉള്ളതുകൊണ്ടാണ്. ഒട്ടു മിക്ക ഫോണുകളിലും 1 മൈക്രോണോ അതിനു താഴെയോ ആണ് പിക്സൽ വലുപ്പം ഉണ്ടാവുക. പിക്സൽ വലുപ്പം കൂടും തോറും ലോ ലൈറ്റ് പെർഫോമൻസ് കൂടുന്നു . മെഗാ പിക്സൽ കൂടുന്നതിൽ അല്ലകാര്യം പിക്സൽ സൈസ് കൂടുന്നതിൽ ആണ് . അടുത്ത പ്രധാന ഘടകം കാമറ യുടെ സോഫ്റ്റ്‌വെയർ ആണ്. വളരെ കുറവ് ക്കമ്പനികൾക്കെ നല്ല പെർഫോമൻസ് ഉള്ള കാമറ സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആപ്പിൾ, LG, സാംസങ് ,ഗൂഗിൾ എന്നിവരുടെ ക്യാമറ പെർഫോമൻസ് മുന്നിൽ നില്കുന്നത് അവരുടെ പ്രത്യക കാമറ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കൊണ്ടാണ്. ഗൂഗിൾ ഇത്തരം ഹൈ പെർഫോമൻസ് കാമറ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയിട്ടുണ്ടെന്നതിലും അവരുടെ സന്തം ഫോൺ ആയ പിക്സലിൽ മാത്രമേ അത് ലഭ്യമാക്കുന്നൊള്ളു .
അപ്പോൾ അടുത്ത ഫോൺ വാങ്ങുമ്പോൾ എത്ര മെഗാപിക്സൽ കാമറ ആണെന്നു ചോദിക്കാതെ സെൻസർ പിക്സൽ വലുപ്പം എത്ര മൈക്രോൺ ഉണ്ടെന്നു ചോദിച്ചു വാങ്ങുക ..

No comments:

Powered by Blogger.